ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 27 മരണം

മധുബാനി: സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ബസ് റോഡരികിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ചുരുങ്ങിയത് 27 പേര്‍ മരിച്ചു.  ബിഹാറിലെ  മധുബാനി ജില്ലാ ആസ്ഥാനത്തുനിന്ന് 50 കി. മീറ്റര്‍ ദൂരെ ബേന്നിപതി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബസൈത ചൗക്കിലാണ് അപകടം. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെടുത്തതായി ഡെ. പൊലീസ് സൂപ്രണ്ട്  നിര്‍മലകുമാരി അറിയിച്ചു. സീതാമര്‍തിയില്‍നിന്ന് മധുബാനിയിലേക്ക് വന്ന സ്വകാര്യബസില്‍ 65 പേരുണ്ടായിരുന്നു.  ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞയുടനെ ചിലര്‍ രക്ഷപ്പെട്ടു.
അപകടസ്ഥലത്ത് ക്രെയിന്‍  സര്‍വിസ് എത്തിക്കാന്‍  വൈകിയതിനെതുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ പൊലീസിനുനേരെ കല്ളെറിഞ്ഞു. കൂടുതല്‍ പൊലീസ് എത്തിയാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
 യാത്രക്കാരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും അനുശോചനം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. റവന്യൂമന്ത്രി മദന്‍ മോഹന്‍ ഝാ, പഞ്ചായത്ത് രാജ് മന്ത്രി കപില്‍ദോ കമ്മത്ത് എന്നിവരോട് അപകടസ്ഥലത്തത്തൊന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ സംഘത്തെയും അപകടസ്ഥലത്തേക്കയച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.