ഉറി ആക്രമണം: പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ല- മോദി

ന്യൂഡൽഹി: ഉറിയിൽ കരസേനയുടെ ബേസ് ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഈ ഭീരുത്വം നിറഞ്ഞ പ്രവർത്തിക്കു പിന്നിൽ പ്രവർത്തിച്ചവരെ രാജ്യം ശിക്ഷിക്കാതിരിക്കില്ലെന്ന് മോദി ഉറപ്പുനൽകി. ആക്രമണത്തിൽ രക്തസാക്ഷികളായ സൈനികരെ അഭിവാദ്യം ചെയ്ത  മോദി രാഷ്ട്രം അവരുടെ സേവനത്തെ എല്ലായ്പ്പോഴും ഓർക്കുമെന്നും വ്യക്തമാക്കി.


ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ കശ്മീരിലെ സാഹചര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹർ പരീക്കർ എന്നിവരുമായി സംസാരിച്ചതായും മോദി വ്യക്തമാക്കി.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.