അരുണാചലിൽ വീണ്ടും രാഷ്ട്രീയ നാടകം: ഭരണം ബി.ജെ.പിക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഒറ്റ എം.എല്‍.എയെ മാത്രം അവശേഷിപ്പിച്ച് അരുണാചല്‍പ്രദേശ് ഭരണത്തില്‍ വീണ്ടും അട്ടിമറി. മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കം 43 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടതോടെ രണ്ടു മാസം മുമ്പ് സുപ്രീംകോടതി വിധിയിലൂടെ തിരിച്ചുപിടിച്ച ഭരണം കോണ്‍ഗ്രസിന് വീണ്ടും നഷ്ടപ്പെട്ടു. പാര്‍ട്ടിവിട്ടവര്‍ ബി.ജെ.പി സഖ്യകക്ഷിയായ പീപ്ള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി നബാം തുകി മാത്രമാണ് കൂറുമാറാതെ ബാക്കിയുള്ളത്. ബി.ജെ.പി പിന്തുണ ഇല്ളെങ്കിലും പെമ ഖണ്ഡുവിന് ഭരിക്കാം.

60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 11 അംഗങ്ങള്‍ മാത്രമാണുള്ളത്. മറ്റുള്ളവര്‍ സ്വതന്ത്രരാണ്. അവരും പീപ്ള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. നഷ്ടപ്പെട്ട അധികാരം സുപ്രീംകോടതി വരെയത്തെിയ നിയമയുദ്ധം വഴി കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത് ജൂലൈയിലാണ്. ഫെബ്രുവരിയില്‍ 18 എം.എല്‍.എമാരുമായി ബി.ജെ.പിയുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് വിമത നേതാവ് കലികോ പുളിന്‍െറ നേതൃത്വത്തിലെ സര്‍ക്കാറിനെ സുപ്രീംകോടതി പുറത്താക്കുകയായിരുന്നു. ചരിത്രവിധിയിലൂടെ നബാം തുകി സര്‍ക്കാറിനെ പുന$സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍, കോടതി തിരിച്ചേല്‍പിച്ച ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് അംഗബലമുണ്ടായിരുന്നില്ല. ബി.ജെ.പിയുടെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കിയ വിമതരെ തിരിച്ചുപിടിക്കാന്‍ അന്ന് അവര്‍ക്കിടയില്‍ നിന്നൊരാളെ മുഖ്യമന്ത്രിയാക്കുക എന്ന ആവശ്യത്തിന് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് വഴങ്ങി. അങ്ങനെ ബി.ജെ.പിയെ അമ്പരപ്പിച്ച് പെമ ഖണ്ഡു മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടിക്കുവേണ്ടി മാറിക്കൊടുത്തയാളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക എം.എല്‍.എയായ നബാം തുകി.

ദീര്‍ഘകാലം കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ദോര്‍ജി ഖണ്ഡുവിന്‍െറ മകനാണ് അട്ടിമറി നീക്കത്തില്‍ പങ്കാളിയായ മുഖ്യമന്ത്രി പെമ ഖണ്ഡു. 60 അംഗ നിയമസഭയില്‍ നേരത്തേ കോണ്‍ഗ്രസിനൊപ്പം നിന്നവരെക്കൂടി അടര്‍ത്തിയെടുത്ത് പെമ ഖണ്ഡു മറുകണ്ടം ചാടിയത് കോണ്‍ഗ്രസ് നേതൃത്വത്തെ നടുക്കിയ രാഷ്ട്രീയ നീക്കമായി.

കോണ്‍ഗ്രസ് മന്ത്രിസഭ വീണ്ടും അധികാരത്തില്‍ വന്ന് ആഴ്ചകള്‍ക്കുശേഷം മുന്‍മുഖ്യമന്ത്രി കലികോ പുള്‍ വസതിയില്‍ ആത്മഹത്യ ചെയ്തതും അരുണാചല്‍ രാഷ്ട്രീയത്തില്‍ അസാധാരണ സംഭവമായി. രാജ്യത്തിന്‍െറ ചരിത്രത്തില്‍ ആത്മഹത്യ ചെയ്യുന്ന ആദ്യ മുന്‍ മുഖ്യമന്ത്രിയാണ് കലികോ പുള്‍. ബി.ജെ.പിക്ക് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കത്തില്‍ പങ്കൊന്നുമില്ളെന്ന് അരുണാചല്‍ പ്രദേശുകാരനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

സ്വന്തം വീഴ്ചക്ക് ബി.ജെ.പിയെ പഴിപറഞ്ഞിട്ടു കാര്യമില്ല. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്ന് മുഖം കാണിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ദിവസങ്ങള്‍ കാത്തുനില്‍ക്കണമെങ്കില്‍ അവര്‍ക്കെങ്ങനെ തുടരാനാകുമെന്നും കിരണ്‍ റിജിജു ചോദിച്ചു. എന്നാല്‍, അരുണാചലിലെ പുതിയ സര്‍ക്കാര്‍ ബി.ജെ.പിയുടെ ‘നിയമവിരുദ്ധ സന്തതി’യാണെന്നും ജനാധിപത്യത്തെ കൊന്നുതള്ളുന്ന നിന്ദ്യമായ ആസൂത്രണമാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.