ലാലുവിെൻറ മകനോടൊപ്പം മാധ്യമപ്രവർത്തകെൻറ ഘാതകൻ ; ചിത്രം വിവാദമാകുന്നു
പാട്ന: മാധ്യമപ്രവര്‍ത്തകനായിരുന്ന രാജ്ദിയോ രഞ്ജന്‍ കൊലപാതകത്തില്‍ പിടികിട്ടാ പുള്ളിയായ മുഹമ്മദ് കൈഫ് എന്ന ബണ്ടിയും ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപും ഒരുമിച്ചുള്ള ഫോട്ടോ വിവാദമാകുന്നു. ഷഹാബുദ്ദിന്റെ സഹായിയായ ഇയാള്‍ ഷഹാബുദ്ദിെൻറ ഒപ്പം നില്‍കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ വിവാദമായിരുന്നു. നിതീഷ് മന്ത്രിസഭയിലെ മന്ത്രിയാണ് തേജ് പ്രതാപ്. താനൊരു മന്ത്രിയാണ് തന്നെ കാണാൻ ആയിരങ്ങള്‍ നിത്യേന വരാറുണ്ടെന്നും തേജ് പ്രതാപ് വിവാദത്തോട് പ്രതികരിച്ചു. തനിക്കെതിരെയുള്ള ബി.ജെ.പിയുടേയും ആർ.എസ്.എസിെൻറയും ഗൂഢതന്ത്രമാണ് വിവാദത്തിന്റെ സൃഷ്ടിക്ക് പിന്നിലെന്നും പ്രതാപ് കൂട്ടിച്ചേര്‍ത്തു. ഷഹാബുദ്ദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം തേജ് പ്രതാപിനുണ്ടോ എന്ന് ബി.ജെ.പി നേതാവ് ചോദിച്ചു.
ബി.ജെ.പി നേതാവിെൻറ പ്രസ്താവനയോട് ട്വിറ്ററിലൂടെയാണ് തേജ് പ്രതാപ് പ്രതികരിച്ചത്. . മറ്റുള്ളവരുടെ നേരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് . പ്രധാനമന്ത്രി നരേന്ദ്രമോദിയും സെക്‌സ് റാക്കറ്റിെൻറ തലവനെന്ന് ആരോപണവിധേയനായ വ്യക്തിയും തമ്മിലുള്ള ചിത്രവും തേജ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മാധ്യമപ്രവ്രര്‍ത്തകന്റെ ഭാര്യ ആശ എസ്.പി സൗരബ് ഷായെ സമീപിക്കുകയും ഷഹാബുദ്ദീനെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. മെയ് പതിമൂന്നിനാണ് മാര്‍ക്കറ്റില്‍വെച്ച് രഞ്ജന്‍ വെടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.