കർഫ്യു പിൻവലിച്ചു; ബെംഗളൂരു സാധാരണ നിലയിലേക്ക്

ബെംഗളൂരു: കാവേരി പ്രക്ഷോഭം നിയന്ത്രണ വിധേയമായതോടെ ബെംഗളൂരുവില്‍ 16 ഇടങ്ങളില്‍ നിലനിന്നിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍ നിരോധനാജ്ഞ തുടരും.ബംഗളൂരു നഗരം പതിയെ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസം അടച്ചിരിക്കുകയായിരുന്ന നഗരത്തിലെ ചില സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 350 പേർ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ ധര്‍ണ നടത്താനെത്തി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ബംഗളുരുവിൽ നിന്നുള്ല ബസ് സർവീസുകൾ ചൊവ്വാഴ്ച വൈകുന്നേരം പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ബസ്സുകൾ തമിഴ്നാട്, കേരളം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നില്ല. ബംഗളൂരു മെട്രോയുടെ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ പുനരാരംഭിച്ചു. ആഭ്യന്തര സർവീസ് നടത്തുന്ന എയർ ഇന്ത്യയും സ്വകാര്യ വിമാനക്കമ്പനികളും ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി നിശ്ചിത കാലയളവിൽ ബംഗളുരുവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.