പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം ഗുജറാത്തില്‍

അഹ്മദാബാദ്: പിറന്നാള്‍ ആഘോഷം ഗുജറാത്തില്‍ തന്നെ ആഘോഷിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 66ാം ജന്മദിനമായ ഈ മാസം 17ന്  അമ്മയില്‍നിന്ന് അനുഗ്രഹം വാങ്ങാനത്തെുന്ന പ്രധാനമന്ത്രി, ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമൊപ്പം സമയം ചെലവിടും. അഹ്മദാബാദിലത്തെുന്ന  മോദി പിന്നീട് ഗാന്ധിനഗറിലത്തെി അമ്മ ഹരാബയെയും മറ്റ് കുടുംബാംഗങ്ങളെയും കാണും. മോദിയുടെ ഇളയ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് അമ്മ താമസിക്കുന്നത്.

ഗോത്രവിഭാഗക്കാര്‍ ഏറെയുള്ള  ദാഹോദ് ജില്ലയിലെ ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പൊതുയോഗത്തിലും സംസാരിക്കും.  നവ്സരിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായം വിതരണം ചെയ്യുന്ന ചടങ്ങിലും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.