ബലിയറുക്കാന്‍ ബോംബെ ഹൈകോടതിയുടെ അനുമതി

മുംബൈ: ദക്ഷിണ മുംബൈയിലെ കോഓപറേറ്റീവ് സൊസൈറ്റി കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് ബലികര്‍മത്തിന് ബോംബെ ഹൈകോടതി ഉപാധികളോടെ അനുമതി നല്‍കി. നാപിയാന്‍ സീ റോഡിലെ സിംല ഹൗസ് കെട്ടിടത്തിലെ മൂന്ന് താമസക്കാര്‍ക്ക് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ബലികര്‍മത്തിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെട്ടിടത്തിലെ മറ്റു താമസക്കാര്‍ നല്‍കിയ ഹരജി തള്ളിയാണ് കോടതി വിധി. കെട്ടിടത്തിന്‍െറ മുന്‍ഭാഗത്തുവെച്ച് മൃഗത്തെ അറുക്കുന്നത് തങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.

മുന്‍ഭാഗത്ത് വെച്ച് ബലിയറുക്കാറില്ളെന്ന് വ്യക്തമാക്കിയ എതിര്‍കക്ഷികളോട്, ടെറസില്‍ വെച്ച് കര്‍മം നടത്തണമെന്നും പരിസരം വൃത്തിയായി സൂക്ഷിക്കാനാവശ്യമായ കോര്‍പറേഷന്‍െറ എല്ലാ നിര്‍ദേശങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.