അഴിമതിയാരോപണം: യു. പിയില്‍ രണ്ടു മന്ത്രിമാര്‍ പുറത്ത്

ലഖ്നോ: അഴിമതിയാരോപണത്തിലും ഭൂമിതട്ടിപ്പിലും ആരോപണവിധേയരായ രണ്ടു മന്ത്രിമാരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. ഖനനവകുപ്പ് മന്ത്രി ഗായത്രി പ്രസാദ് പ്രജാപതി, പഞ്ചായത്ത് രാജ് മന്ത്രി രാജ് കിഷോര്‍ സിങ് എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി  ജനങ്ങളുടെ കണ്ണില്‍പൊടിയിടുകയാണെന്നാണ് ഇതിനോട്  പ്രതിപക്ഷം പ്രതികരിച്ചത്.

ഖനന വകുപ്പിനു കീഴില്‍ നടന്ന അഴിമതിയെക്കുറിച്ച് ജൂലൈ 28ന് അലഹബാദ് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസന്വേഷണത്തിന്‍െറ പുരോഗതി ആറാഴ്ചക്കകം കോടതിയില്‍  സമര്‍പ്പിക്കാനും സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു. അഴിമതിയാരോപണത്തെ തുടര്‍ന്ന് ഗായത്രി പ്രജാപതി ലോകായുക്ത അന്വേഷണവും നേരിടുന്നുണ്ട്. തന്‍െറ മണ്ഡലമായ ബസ്തിയില്‍നിന്ന് ജനങ്ങള്‍ ഭൂമിതട്ടിപ്പിനെതിരെ രംഗത്തുവന്നതാണ് രാജ് കിഷോര്‍ സിങ്ങിനെ വെട്ടിലാക്കിയത്. മന്ത്രി ഉള്‍പ്പെട്ട ഭൂമി തട്ടിപ്പിനെതിരെ മണ്ഡലത്തില്‍് വന്‍ പ്രധിഷേധം ഉയര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.