രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് നേരെ ആക്രമണം

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളില്‍ ഒരാളായ എ.ജി.പേരറിവാളനെതിരെ ജയിലില്‍ ആക്രമണം. തമിഴ്നാട്ടിലെ വെല്ലൂര്‍ ജയിലില്‍വെച്ച് സഹതടവുകാരന്‍ ഇരുമ്പുവടികൊണ്ടു തലക്കടിക്കുകയായിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ജയിലില്‍ ചൊവ്വാഴ്ച രാവിലെ 6.15 ഓടെയായിരുന്നു സംഭവം. തലക്കും കൈകള്‍ക്കും പരിക്കേറ്റ പേരറിവാളന് ജയിലിനകത്തെ ആശുപത്രിയില്‍തന്നെ ചികിത്സ നല്‍കി. പേരറിവാളന് തലയോട്ടിക്ക് പരിക്കുണ്ടെന്നും എന്നാലിത് ഗുരുതരമല്ളെന്നും അധികൃതര്‍ അറിയിച്ചു.

കൊലക്കേസില്‍ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന രാജേഷ് എന്നയാളാണ് 44കാരനായ പേരറിവാളനെ ആക്രമിച്ചത്. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് ബ്ളോക്കുകളിലായിരുന്നു ഇരുവരെയും താമസിപ്പിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജയിലധികൃതര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.