Posted On
date_range Updated On
date_range ഡല്‍ഹി മെട്രോ നിരക്ക് 66 ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ഇരുട്ടടിയായി ഡല്‍ഹി മെട്രോ ടിക്കറ്റ് നിരക്ക് 66 ശതമാനം വര്‍ധിപ്പിക്കാന്‍ നിരക്കുനിര്‍ണയ സമിതി ശിപാര്‍ശ. മിനിമം നിരക്ക് എട്ടു രൂപയില്‍നിന്ന് പത്തു രൂപയായും പരമാവധി നിരക്ക് 30 രൂപയില്‍നിന്ന് 50 രൂപയായും ഉയര്‍ത്താനാണ് നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തത്. നിരക്കുവര്‍ധനയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ജൂണിലാണ് മൂന്നംഗ സമിതിയെ കേന്ദ്ര നഗരവികസന മന്ത്രാലയം ചുമതലപ്പെടുത്തിയത്. നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. 2009ലാണ് മെട്രോ റെയില്‍ കോര്‍പറേഷന്‍ നിരക്ക് വര്‍ധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.