സഭ ചേര്‍ന്നിട്ട് കെജ് രിവാള്‍ വന്നില്ലെന്ന്​ ബി.ജെ.പി, മോദി വരാറേയില്ലെന്ന്​ ആപ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ  വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കാത്തതിന് വിമര്‍ശവുമായി ബി.ജെ.പി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പര്യടനം നടത്തുകയാണ് കെജ്രിവാള്‍. പ്രധാനപ്പെട്ട യോഗം ചേരുമ്പോള്‍ മുഖ്യമന്ത്രി സഭയിലില്ളെന്നും മൂന്ന് മന്ത്രിമാര്‍ മാത്രമാണ് ഹാജരായതെന്നും ബി.ജെ.പി അംഗം വിജേന്ദര്‍ ഗുപ്ത കുറ്റപ്പെടുത്തി.

എന്നാല്‍, പ്രധാനമന്ത്രിയെ നാട്ടില്‍ കാണാനേ കിട്ടാറില്ളെന്നും അദ്ദേഹം എപ്പോഴും ഒബാമയുടെ പിറകില്‍ നടപ്പാണെന്നും ആരോപിച്ച് മന്ത്രി സത്യേന്ദ്ര ജയിന്‍ പ്രതിരോധിച്ചു. മുഖ്യമന്ത്രി പഞ്ചാബിലാണെന്നും പഞ്ചാബ് ഇന്ത്യക്കുള്ളില്‍ തന്നെയാണെന്നും പറഞ്ഞ സ്പീക്കര്‍, ബി.ജെ.പി അംഗം ബഹളം തുടര്‍ന്നതോടെ മൈക്ക് ഓഫാക്കാന്‍ നിര്‍ദേശിച്ചു. എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ളെന്നും സഭയില്‍ എത്തുന്നത് മറ്റുള്ളവരുടെ ചീത്ത കേള്‍ക്കാന്‍ വേണ്ടിയാണോ എന്നും ഗുപ്ത ചോദിച്ചു.

മണി ബില്ലുകള്‍ പാസാക്കാനും ലെഫ്റ്റനന്‍റ് ഗവര്‍ണറുമായുള്ള അധികാരത്തര്‍ക്കം ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് സഭ ചേര്‍ന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.