മെഹബൂബ മുഫ്തി രാജിവെക്കണമെന്ന് പി.ഡി.പി നേതാവ് 

ന്യൂഡല്‍ഹി: കശ്മീരിലെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെക്കണമെന്ന് പി.ഡി.പി നേതാവ് മുസഫര്‍ ഹുസൈന്‍ ബെയ്ഗ്. കശ്മീരിലെ ജനങ്ങളോട് നീതി പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് അവര്‍ സ്വയം പരിശോധന നടത്തേണ്ടതാണ്. കശ്മീരിലെ പി.ഡി.പി- ബി.ജെ.പി ബന്ധം പരാജയമാണ്. ബി.ജെ.പിയുമായുള്ള ബന്ധത്തിലൂടെ പി.ഡി.പിക്ക് ഗുണകരമായി ഒന്നും ലഭിച്ചിട്ടില്ല.  പ്രവര്‍ത്തകരുടെ മുന്നില്‍  പാര്‍ട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാക്കിയതെന്നും സി.എന്‍.എന്‍ ന്യൂസിനു വേണ്ടി നല്‍കിയ അഭിമുഖത്തില്‍ ബെയ്ഗ് പറഞ്ഞു. 

കശ്മീരിലത്തെിയ സര്‍വ്വകക്ഷി സംഘത്തെയും അദ്ദേഹം വിമര്‍ശിച്ചു. പ്രതീകാത്മകതയില്‍ മുന്നിലും പ്രവര്‍ത്തനത്തിനും പിറകിലായിരുന്നു സര്‍വ്വകക്ഷി സംഘം. കശ്മീരിലെ ഹുറിയത്ത് കോന്‍ഫറന്‍സ് നേതാക്കളെ അപ്രധാനമായി കണ്ടുകൊണ്ട് സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. 

ജമ്മു കശ്മീരില്‍ വികസനംകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മോദി പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകരുടെ രീതി മറ്റൊരു തരത്തിലാണെന്നും ബെയ്ഗ് തുറന്നടിച്ചു. 

മെഹബൂബ അവരുടെ പിതാവിനേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്ന് ബെയ്ഗ് നേരത്തെ പറഞ്ഞിരുന്നു.  എന്നാല്‍ അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തി മുഫ്തിക്കും ബി.ജെ.പി സഖ്യ പി.ഡി.പി സര്‍ക്കാറിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തത്തെിയിരിക്കയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.