?????? ???

ആസിഡ് ആക്രമണം നടത്തി നഴ്സിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

മുംബൈ: ആസിഡ് ആക്രമണത്തത്തെുടര്‍ന്ന് പ്രീതി രതി എന്ന നഴ്സ് കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് വധശിക്ഷ. പ്രത്യേക വനിതാ കോടതി ജഡ്ജി എ.എസ്. ഷെന്‍ഡെയാണ് അങ്കൂര്‍ ലാല്‍ പന്‍വറിന് (26) വധശിക്ഷ വിധിച്ചത്. 2013 മേയ് രണ്ടിനാണ് ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍വെച്ച് പ്രീതിക്കുനേരെ ആക്രമണമുണ്ടായത്. ആസിഡ് അകത്തുചെന്ന് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ജൂണ്‍ ഒന്നിന് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു.

ആസിഡ് ആക്രമണം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യമായതിനാല്‍ പ്രതിക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ബുധനാഴ്ച പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഒരു നിമിഷത്തെ ദൗര്‍ബല്യത്തിലുണ്ടായ ആക്രമണമല്ളെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതി വധശിക്ഷക്ക് അര്‍ഹനാണെന്ന് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം വാദിച്ചു. എന്നാല്‍, പ്രതിയുടെ പ്രായവും വീട്ടിലെ ഏക വരുമാനമാര്‍ഗമാണെന്നതും കണക്കിലെടുത്ത് ദാക്ഷിണ്യം കാണിക്കണമെന്ന് അങ്കൂറിനുവേണ്ടി ഹാജരായ അപേക്ഷ വോറ അപേക്ഷിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. കുറഞ്ഞ ശിക്ഷ ലഭിച്ച് പ്രതി ജയില്‍ മോചിനായാല്‍ മറ്റ് പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കില്ളെന്നും ഉജ്ജ്വല്‍ നിഗം വാദിച്ചു.

2013 മേയ് രണ്ടിന് രാവിലെ നഗരത്തിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ആക്രമണം. ഡല്‍ഹിയില്‍ ഭക്ര ബീസ് മാനേജ്മെന്‍റ് ബോര്‍ഡ് കോളനിയില്‍ പ്രീതി രതിയുടെ അയല്‍വാസിയായിരുന്നു പന്‍വര്‍. നാവികസേനയുടെ അശ്വിന്‍ ഹോസ്പിറ്റല്‍ ജോലിയില്‍ പ്രവേശിക്കാന്‍ പിതാവിനൊപ്പം ഡല്‍ഹിയില്‍നിന്ന് ട്രെയിനില്‍ വന്നിറങ്ങിയതായിരുന്നു പ്രീതി. പിന്നില്‍നിന്ന് തോണ്ടിയ ആളെ തിരിഞ്ഞുനോക്കുമ്പോഴായിരുന്നു ആസിഡ് ആക്രമണം. അങ്കുര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മാസം നീണ്ട ചികിത്സക്കിടെയാണ് പ്രീതിയുടെ മരണം. മരണമൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവം നടന്ന് ഒരു വര്‍ഷത്തിനുശേഷമാണ് അങ്കൂര്‍ പിടിയിലായത്. തന്നെക്കാള്‍ പഠിക്കുകയും സൈന്യത്തില്‍ ജോലി നേടുകയും ചെയ്ത പ്രീതിയോട് അസൂയയായിരുന്ന അങ്കൂറിന്‍െറ ലക്ഷ്യം ഒരിക്കലും ജോലികിട്ടാത്തവിധം പ്രീതിയുടെ മുഖം വികൃതമാക്കുകയായിരുന്നുവെന്നാണ് കേസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.