പാക് ഹൈകമീഷണറെ ഇന്ത്യ വിളിച്ചുവരുത്തി; ഇന്ത്യന്‍ ഹൈകമീഷണറെ അപമാനിച്ചതില്‍ പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി: പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബാവാലയെ അപമാനിച്ചെന്ന സംഭവത്തില്‍ ഡല്‍ഹിയിലെ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അവഹേളിക്കുന്ന വിധത്തില്‍ പെരുമാറിയതില്‍ വിദേശകാര്യ മന്ത്രാലയത്തിലെ പശ്ചിമ മേഖല വിഭാഗം സെക്രട്ടറി ഉത്കണ്ഠ അറിയിച്ചതായി മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നിര്‍വഹിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അബ്ദുല്‍ ബാസിതിനോട് സെക്രട്ടറി പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഇടപെടുന്നതിനെ കുറിച്ച് പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ഹൈകമീഷണര്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്സ് റദ്ദാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് ക്ഷണിച്ചതനുസരിച്ച് കറാച്ചിയില്‍ ബംബാവാല എത്തിയ ശേഷം, പരിപാടി തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റദ്ദാക്കിയത്. സംഘാടകര്‍ അതിന് കാരണമൊന്നും പറഞ്ഞിരുന്നില്ല. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, അതില്‍ പാകിസ്താന്‍ ഇടപെടുകയാണെന്നുമാണ് ബംബാവാല കറാച്ചി വിദേശബന്ധ കൗണ്‍സിലിന്‍െറ യോഗത്തില്‍ പറഞ്ഞത്. ചില്ലുമേടയിലിരുന്ന് മറ്റുള്ളവര്‍ക്കു നേരെ കല്ളെറിയരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.