ലൈസന്‍സും ആര്‍.സി ബുക്കും ഇനി മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം

ന്യൂഡല്‍ഹി: ബുക്കും പേപ്പറും എടുക്കാന്‍ മറന്നതിന്‍െറ പേരില്‍ വഴിയില്‍ വാഹന പരിശോധനക്ക് കൈകാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഇനി ഒഴികഴിവു പറയേണ്ട, പിഴയും കൊടുക്കേണ്ട. സ്വന്തം വണ്ടിയാണെങ്കില്‍, ലൈസന്‍സുണ്ടെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ മുഖേന നിമിഷ നേരംകൊണ്ട് ഡിജിറ്റല്‍ കോപ്പി ഹാജരാക്കി സ്ഥലം വിടാം. വ്യാജ ബുക്കും പേപ്പറുമായി ഇറങ്ങിയവരാണെങ്കില്‍ പൊലീസിന്‍െറ ക്യൂ.ആര്‍ കോഡ് പരിശോധനയില്‍ കുടുങ്ങുകയും ചെയ്യും.
കേന്ദ്ര ഐ.ടി മന്ത്രാലയം ആവിഷ്കരിച്ച ഡിജിലോക്കര്‍ മൊബൈല്‍ ആപ് വഴിയാണ് രേഖകള്‍ ലഭിക്കുക. ലൈസന്‍സും ആര്‍.സി ബുക്കുമെല്ലാം കടലാസിലാക്കി നല്‍കുന്നത് നിര്‍ത്തി എല്ലാം ഇ-സര്‍ട്ടിഫിക്കറ്റുകളാക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്. ഈ നൂതന രീതി വഴി ആധികാരികത ഉറപ്പുവരുത്താന്‍ സഹായകമാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിതിന്‍ ഗഡ്കരി എന്നിവര്‍ പറഞ്ഞു. റോഡ് ഗതാഗത മന്ത്രാലയം മുഴുവന്‍ വാഹന ആര്‍.സികളും ലൈസന്‍സും ഡിജിറ്റലൈസ് ചെയ്തുവരുകയാണ്. 19 കോടി വാഹന രജിസ്ട്രേഷന്‍ രേഖകളും ഒമ്പതു കോടി ലൈസന്‍സുകളും ഡിജിലോക്കറില്‍ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.