വിഘടനവാദികൾ സംഘർഷത്തിന്​ കുട്ടികളെ ഉപയോഗിക്കുന്നു- മെഹബൂബ

ശ്രീനഗർ: സംഘർഷം തുടരുന്ന കശ്​മീരിൽ വിഘടനവാദികൾക്കെതിരെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി മെഹബൂബ മുഫ്​തി​.  വിഘടനവാദികൾ താഴ്​വരയിലെ പ്രക്ഷോഭത്തിൽ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന്​ മെഹബൂബ മുഫ്​തി പറഞ്ഞു. പെല്ലറ്റുകൾക്ക്​ നേരെയും കണ്ണീർ വാതകത്തിന്​ ​നേരെയും പോരാടാൻ അവർ കുട്ടികളോട്​ ആവശ്യപ്പെടുന്നു. വിഘടനവാദികൾക്ക്​ പൊലീസിനെയും സൈന്യത്തേയും ഭയമാണെന്നും മെഹബൂബ മുഫ്​തി കൂട്ടിച്ചേർത്തു.

കശ്​മീരിലെ സാമ്പത്തികാവസ്​ഥ താറുമാറായിരിക്കുകയാണ്​. ടൂറിസം മേഖല പിന്നോക്കം പോയി. അധിക കാലം ഇൗ അവസ്​ഥ തുടരില്ലെന്നും കശ്​മീർ പഴയ അവസ്​ഥയിലേക്ക്​ ഉടൻ തിരിച്ച്​ വരുമെന്നും മെഹബൂബ പറഞ്ഞു. ദൈവം എല്ലാം കാണുന്നുണ്ട്​. കുട്ടികളുടെ മനസിൽ ഉണ്ടാക്കിയ മുറിവുകൾ അവശേഷിക്കുമെന്നും മുഫ്​തി വ്യക്​തമാക്കി. സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്​തി.

അതേസമയം ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇസഡ് കാറ്റഗറി സുരക്ഷ തുടരുന്ന കാര്യം കേന്ദ്രസർക്കാർ പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്​.  ഹുർറിയത്ത് കോൺഫറൻസ് നേതാവ് സെയ്ദ് അലിഷാ ഗീലാനി അടക്കമുള്ളവർക്ക് അനുവദിച്ച ഉയർന്ന സുരക്ഷയാണ് പുനഃപരിശോധിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.