കശ്​മീരിൽ സംഘർഷം തുടരുന്നു; മരണം 74 ആയി

ശ്രീനഗർ: സർവകക്ഷി സംഘം ഇന്ന്​ കശ്​മീർ സന്ദർശിക്കാനിരിക്കെ താഴ്​വരയിലെ സംഘർഷത്തിന്​ ഇതുവരെ അയവു വന്നിട്ടില്ല. കഴിഞ്ഞ ദിവസം തെക്കൻ​ കശ്​മീരിലെ കുൽഗാം ജില്ലയിൽ 23കാരനായ ബാസിത്​ അഹാംങ്കർ  എന്ന യുവാവ്​ കൂടി കൊല്ലപ്പെട്ടിരുന്നു. പെല്ലറ്റ്​ ഉപയോഗിച്ച്​ കാലിൽ പരിക്കേൽപ്പിച്ചശേഷം സുരക്ഷാ സൈന്യം യുവാവിനെ താഴ്​ഭാഗത്തേക്ക്​ എറിയുകയായിരുന്നു എന്നാണ്​​ ​പ്രദേശവാസികൾ പറയുന്നത്​. തലക്ക്​ ഗുരുതര പരിക്കേറ്റ ബാസിത്​ തൽക്ഷണം മരിച്ചു. കൂട്ടുകാരോടൊപ്പം യുവാവ്​ ജമ്മു കാശ്​മീർ ഹൈവേ കടക്കു​േമ്പാഴാണ്​ സൈനികർ പിടികൂടിയത്​.

അതേസമയം ഒാടുന്നതിനിടയിൽ വീണ്​ തലക്ക്​ പരിക്കേറ്റ്​ ബാസിത്​ മരിച്ചതെന്നാണ്​​​​ പൊലീസ്​ പറയുന്നത്​. രണ്ട്​ ദിവസം മുമ്പ്​ സുരക്ഷാ സൈനികരെ ഭയന്ന്​ പുഴയിൽ ചാടിയ 13കാരൻ മുങ്ങി മരിച്ചിരുന്നു. ഷോപ്പിയാനിലുണ്ടായ പ്രക്ഷോഭത്തിൽ 50 പേർക്ക്​ പരലിക്കേൽക്കുകകയും ചെയ്​തിരുന്നു. ഡെപ്യൂട്ടി കമീഷണറുടെ വസതി ​പ്രതിഷേധക്കാർ കത്തിക്കുകയും ചെയ്​തിട്ടുണ്ട്​. കശ്​മീർ പ്രക്ഷോഭം 57ാം ദിവസ​ത്തിലേക്ക്​ കടക്കു​േമ്പാൾ താഴ്​വരയിലെ അനേകം സ്​ഥലങ്ങളും കർഫ്യൂവിലാണ്​​. വിദ്യാഭ്യാസ സ്​ഥാപനങ്ങളും കടകളും അടഞ്ഞു കിടക്കുകയാണ്​.

ഇന്ന്​ കശ്​മീരിലെത്തുന്ന സർവകക്ഷി സംഘം വിഘടനവാദി നേതാക്കളുമായി ചർച്ച നടത്തുന്നത്​ സംബന്ധിച്ച്​ അവ്യക്​തത തുടരുകയാണ്​. ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധ​ത്തോടെ ആരംഭിച്ച ​പ്രക്ഷോഭത്തിൽ മരിച്ച സാധാരണക്കാരുടെ എണ്ണം 74 ആയി.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.