കശ്മീരില്‍ സുരക്ഷാ നിയന്ത്രണം തുടരുന്നു

ശ്രീനഗര്‍: സംഘര്‍ഷത്തെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ച കശ്മീരില്‍ 57ാം ദിവസവും കര്‍ഫ്യൂ പൂര്‍ണമായും നീക്കാനായില്ല. ശ്രീനഗറിലും മറ്റും ഭാഗികമായി സുരക്ഷാക്രമീകരണം തുടരുകയാണ്. ലാല്‍ചൗക്കും എയര്‍പോര്‍ട്ട് റോഡും ജില്ലാ ആസ്ഥാനങ്ങളും കൈയടക്കി പ്രക്ഷോഭം നടത്താന്‍ വിഘടിതര്‍ ആഹ്വാനംചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ശ്രീനഗറില്‍ നഗരത്തിലെ പൊലീസ് സ്റ്റേഷന്‍ പരിധികളിലെല്ലാം കര്‍ഫ്യൂ തുടര്‍ന്നു. താഴ്വരയിലെ മറ്റു ഭാഗങ്ങളില്‍ കര്‍ഫ്യൂ നീക്കിയതായി പൊലീസ് പറഞ്ഞു.

പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍, ബാരാമുല്ല, പട്ടാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച കര്‍ഫ്യൂ പുന$സ്ഥാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും 57 ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. സെപ്റ്റംബര്‍ എട്ടുവരെ കടയടപ്പ് ഉള്‍പ്പെടെ പ്രക്ഷോഭം തുടരാനാണ് വിഘടിതരുടെ ആഹ്വാനം.അതിനിടെ, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുല്‍ഗാമിലെ കുണ്ഡ് സ്വദേശി മശൂഖ് അഹ്മദിന്‍െറ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി സന്ദര്‍ശിച്ചു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ വീട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഇതാദ്യമാണ്. അതിനിടെ, ഹുര്‍രിയത്ത് കോണ്‍ഫ്രന്‍സ് ഉള്‍പ്പെടെ എല്ലാവരും അര്‍ഥവത്തായ രാഷ്ട്രീയ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭ്യര്‍ഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.