Posted On
date_range Updated On
date_range ഗുജറാത്ത് കലാപക്കേസ് പ്രതി ലണ്ടനില്‍ പിടിയില്‍
അഹ്മദാബാദ്: ഗുജറാത്ത് കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ ലണ്ടനില്‍ അറസ്റ്റിലായതായി ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ഒദി ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത സമീര്‍ പട്ടേലിനെയാണ് ലണ്ടന്‍ പൊലീസ് അറസ്റ്റ്ചെയ്തത്. ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഈയാഴ്ച തന്നെ നാട്ടിലത്തെിക്കുമെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. 2002 മാര്‍ച്ച് ഒന്നിന് ഒമ്പതു സ്ത്രീകളും കുട്ടികളും അഞ്ചു പുരുഷന്മാരെും ഉള്‍പ്പെടുന്ന മുസ്ലിം സംഘത്തെ ജീവനോടെ തീകൊളുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ സമീര്‍ പട്ടേല്‍ വിചാരപൂര്‍ത്തിയാവും മുമ്പേ ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.