ആണവ ചോര്‍ച്ച: ഡല്‍ഹി  വിമാനത്താവളത്തില്‍ പരിഭ്രാന്തി

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ചയെന്ന സംശയം പരിഭ്രാന്തി പരത്തി.  കാര്‍ഗോ വിമാനത്തില്‍ കൊണ്ടുവന്ന ന്യൂക്ളിയര്‍ മെഡിക്കല്‍ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും  അടങ്ങിയ പെട്ടികളില്‍നിന്ന് ആണവ ചോര്‍ച്ചയുണ്ടായെന്നാണ് സംശയമുയര്‍ന്നത്. രാവിലെ 10.45ഓടെയാണ് സംഭവം. 

വിമാനത്താവളത്തിലെ സെന്‍സറുകള്‍ ആണവ ചോര്‍ച്ച സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതോടെ  ടെര്‍മിനല്‍ മൂന്നില്‍നിന്ന് യാത്രക്കാരെ മാറ്റി.  ദേശീയ ദുരന്തനിവാരണ സേനയും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തത്തെി. ആണവോര്‍ജ ബോര്‍ഡില്‍നിന്നുള്ള വിദഗ്ധരും സ്ഥലത്തത്തെി. എയര്‍ ഫ്രാന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിയ കാര്‍ഗോയില്‍നിന്നാണ് ആണവ ചോര്‍ച്ചയെന്ന് കണ്ടത്തെി. അത് ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി. 
ആണവ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ചോര്‍ച്ച അപകടകരമല്ളെന്ന് കണ്ടത്തെി. ഇതേ തുടര്‍ന്ന് കണ്ടെയ്നര്‍  വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് മാറ്റി. ടെര്‍മിനല്‍ മൂന്നില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടിവന്നത് അല്‍പനേരത്തേക്ക് വിമാന ഷെഡ്യൂളുകളെ ബാധിച്ചു. ചില വിമാനങ്ങള്‍ ഏതാനും മിനിറ്റ് വൈകിയാണ് പറന്നത്. 

അപകടകരമായ ആണവ ചോര്‍ച്ച ഉണ്ടായിട്ടില്ളെന്നും വിമാനത്താവളത്തിലെ സെന്‍സറുകള്‍ തെറ്റായ മുന്നറിയിപ്പ് സന്ദേശം നല്‍കിയതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയതെന്നും ദേശീയ ദുരന്ത നിവാരണ സേന അധികൃതര്‍ പറഞ്ഞു. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചെങ്കിലും മൂന്ന് മണിക്കുറിനുശേഷം പിന്‍വലിച്ചു.
ഡല്‍ഹി വിമാനത്താവളത്തില്‍ കാര്‍ഗോ പെട്ടികളില്‍നിന്ന് നേരത്തേയും സമാനരീതയില്‍ നേരിയ തോതില്‍ ആണവ ചോര്‍ച്ചയും യാത്രക്കാരെ ഒഴിപ്പിക്കലും ഉണ്ടായിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.