ദരിദ്രരായ കുട്ടികളില്‍ 30 ശതമാനം ഇന്ത്യയിലെന്ന് റിപോര്‍ട്ട്

യുനൈറ്റഡ് നാഷന്‍സ്:  ലോകത്ത് കൊടും ദാരിദ്ര്യത്തില്‍ ഉഴറുന്ന 38.5 കോടി കുട്ടികളില്‍ 30 ശതമാനവും ഇന്ത്യയിലാണെന്ന് യുനിസെഫ്. ‘എന്‍ഡിങ് എക്സ്ട്രീം പോവര്‍ട്ടി: എ ഫോക്കസ് ഓണ്‍ ചില്‍ഡ്രന്‍’ എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണ്ടത്തെല്‍.  സബ് സഹാറന്‍ ആഫ്രിക്കയാണ് ദാരിദ്ര്യത്തിലും പട്ടിണിയിലും വാടിക്കരിഞ്ഞ കുരുന്നുകളെ ഏറ്റവും അധികം വഹിക്കുന്നത്. ഈ അവസ്ഥയില്‍ കഴിയുന്ന മൊത്തം കുട്ടികളില്‍ 50 ശതമാനവും ഇവിടെയാണുള്ളത്. 36 ശതമാനവുമായി തൊട്ടുപിന്നില്‍ ദക്ഷിണേഷ്യയുണ്ട്. ഇതില്‍ 30 ശതമാനവും ഇന്ത്യന്‍ കുട്ടികളാണെന്നാണ് യുനിസെഫിന്‍െറ കണ്ടത്തെല്‍.  ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അഞ്ചു കുട്ടികളില്‍ നാലു പേരും ഏറ്റവും ദരിദ്രമായ ജീവിത സാഹചര്യത്തില്‍ കഴിയുന്നവരാണ്. കുട്ടികള്‍ കടന്നുപോവുന്ന ദരിദ്രാവസ്ഥ അവരുടെ ഭാവിയെ മാത്രമല്ല, അവരുള്‍പ്പെടുന്ന സമൂഹത്തെതന്നെ പിറകോട്ട് വലിക്കുമെന്ന് യുനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആന്‍റണി ലേക്ക് പറഞ്ഞു.
ദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് സേവനങ്ങള്‍ എന്നിവക്ക് ഉപകരിക്കുന്ന ധനസഹായം അടക്കം ശിശു കേന്ദ്രീകൃത സാമൂഹിക പരിരക്ഷാ സമ്പ്രദായം സര്‍ക്കാറുകള്‍ ശക്തിപ്പെടുത്തണമെന്നും അവരുടെ ജീവിതസാഹചര്യം മറികടക്കാനുള്ള അവസരങ്ങള്‍ ലഭ്യമാക്കണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.