പാക് സൈന്യത്തിനെതിരെ പാക് അധീന കശ്മീരില്‍ പ്രക്ഷോഭം

മുസഫറബാദ് (പി.ഒ.കെ): പാകിസ്താന്‍ സൈന്യത്തിനെതിരെ പാക് അധീന കശ്മീരിലെ (പി.ഒ.കെ) കോട്ലി നിവാസികള്‍ പ്രക്ഷോഭത്തില്‍. ഇവിടത്തെ സ്വാതന്ത്ര്യവാദികള്‍ക്കെതിരെ പാക് സൈന്യവും ചാരസംഘടനയായ ഐ.എസ്.ഐയും കൊടുംക്രൂരതകള്‍ അഴിച്ചുവിടുകയാണെന്ന് ആരോപിച്ചാണ് ജനകീയ പ്രക്ഷോഭം. കശ്മീരികളുടെ കൊലയാളികള്‍ പാകിസ്താന്‍ സൈന്യമാണെന്ന മുദ്രാവാക്യവും സമരക്കാര്‍ ഉയര്‍ത്തി.
സര്‍വകക്ഷി ദേശീയ സഖ്യം (അപ്ന) നേതാവും ജമ്മു-കശ്മീര്‍ നാഷനല്‍ ലിബറേഷന്‍ കോണ്‍ഫറന്‍സ് നേതാവുമായ ആരിഫ് ഷഹീദിന്‍െറ കൊലപാതകത്തെപ്പറ്റി സ്വതന്ത്രാന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 62കാരനായ ഷഹീദ് പാക് സൈന്യത്തിന്‍െറ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ അതിശക്തമായി പോരാടിയ നേതാവായാണ് അറിയപ്പെടുന്നത്. റാവല്‍പിണ്ടിയിലെ വസതിക്കടുത്ത് വെച്ച് 2013ലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഐ.എസ്.ഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഇതുവരെ കുറ്റക്കാരെ കണ്ടത്തെിയിട്ടില്ല. കേസിന്‍െറ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുമില്ല.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നൂറിലേറെ സ്വാതന്ത്ര്യ പ്രക്ഷോഭകരെ ഐ.എസ്.ഐ കൊലപ്പെടുത്തിയതായി ദേശീയസഖ്യം നേതാക്കള്‍ പറഞ്ഞു. കൊലപാതകങ്ങളിലും സൈന്യത്തിന്‍െറ മറ്റ് ഇടപെടലുകളിലും മേഖലയിലെ ജനങ്ങള്‍ കടുത്ത അസംതൃപ്തിയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിംലീഗ് അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പിന്‍െറ സമയത്ത് പാക് അധീന കശ്മീരില്‍ സൈന്യത്തിനെതിരെ വലിയ പ്രക്ഷോഭം നടന്നിരുന്നു. അടുത്തിടെ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പി.ഒ.കെയിലെ മനുഷ്യാവകാശലംഘനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുകയും പാകിസ്താനിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അവര്‍ക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.
 ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിക്കുന്നതുവരെ പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ആര്‍ക്കുമറിയില്ലായിരുന്നുവെന്നത് ശരിയല്ളെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു. യു.എസ് അതിന്‍െറ വിവിധ റിപ്പോര്‍ട്ടുകളില്‍ കാലങ്ങളായി ഇത് ചൂണ്ടിക്കാണിക്കാറുണ്ടെന്നും കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാട് വ്യക്തമാണെന്നും ടോണര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.