ഡല്‍ഹിയില്‍ കാര്‍ ഡ്രൈവര്‍ക്കുനേരെ ആഫ്രിക്കന്‍ വംശജരുടെ ആക്രമണം

ന്യൂഡല്‍ഹി: വാഹനത്തില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാര്‍ ഡ്രൈവറെ ഒരു സംഘം ആഫ്രിക്കന്‍ വംശജര്‍ മര്‍ദിച്ചു. 51കാരനായ നൂറുദ്ദീന്‍ എന്നയാളെയാണ് ആറു പേരടങ്ങുന്ന സംഘം അക്രമിച്ചത്. ഡല്‍ഹിയിലെ മെഹ്റൗവലിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളും നാല് പുരുഷന്‍മാരുമുള്‍പ്പെടുന്ന ആറംഗ സംഘത്തില്‍ നാലുപേര്‍ക്ക് മാത്രമാണ് കാറില്‍ കയറാന്‍ ഡ്രൈവര്‍ അനുവാദം നല്‍കിയതെന്നും ഇതേതുടര്‍ന്ന് തര്‍ക്കുമുണ്ടായപ്പോള്‍ ഇയാളെ വിദേശികള്‍ മര്‍ദിക്കുകയായിരുന്നെന്നുമാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്.

മുറിവും ചതവുമേറ്റ നിലയില്‍ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ മുഖത്ത് ആറ് തുന്നല്‍ ആവശ്യമായി വന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച കോംഗോ സ്വദേശിയായ അധ്യാപകനെ ഡല്‍ഹിയില്‍ അടിച്ച് കൊന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.