'നീറ്റ്' ഈ വര്‍ഷമില്ല; ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡല്‍ഹി: 'നീറ്റ്' പരീക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. നീറ്റ് പരീക്ഷ ഈ വര്‍ഷം ഒഴിവാക്കുന്ന കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നീറ്റ് പരീക്ഷയില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ഇളവു നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് വിശദീകരിച്ചിരുന്നു.

സുപ്രീംകോടതി ഉത്തരവ് മറികടക്കാനല്ല, മറിച്ച് സംസ്ഥാന മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളും ഉയര്‍ത്തിയ ന്യായമായ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഇളവ് അനുവദിക്കുന്നതെന്നും മന്ത്രി രാഷ്ട്രപതിയെ ധരിപ്പിച്ചു. അതേസമയം നീറ്റ് അട്ടിമറിച്ച്  സ്വകാര്യ മെഡിക്കല്‍ ലോബിയെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്ര നീക്കത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.