തത്കാല്‍ റദ്ദാക്കുമ്പോള്‍ ഇനി പാതി തുക തിരികെ കിട്ടും

ന്യൂഡല്‍ഹി: തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് ജൂലൈ ഒന്നുമുതല്‍ റെയില്‍വേ 50 ശതമാനം തുക തിരികെ നല്‍കും. നിലവിലെ മാനദണ്ഡങ്ങളിലും നിയമങ്ങളിലും ജൂലൈ ഒന്നുമുതല്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണിത്. എ.സി കോച്ചുകളിലേക്കുള്ള തത്കാല്‍ ബുക്കിങ് രാവിലെ 10 മുതല്‍ 11 വരെയും സ്ളീപ്പര്‍ കോച്ചുകളിലേക്ക് 11 മുതല്‍ 12 വരെയുമാക്കുമെന്നതാണ് മറ്റൊരു മാറ്റം. സുവിധ ട്രെയിനുകളില്‍ ജൂലൈ ഒന്നുമുതല്‍ വെയിറ്റിങ് ലിസ്റ്റ് റദ്ദാക്കും. രാജധാനി, ജനശതാബ്ദി ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. രാജധാനി, ജനശതാബ്ദി ട്രെയിനുകളില്‍ ജൂലൈ ഒന്നുമുതല്‍ മൊബൈല്‍ ടിക്കറ്റുകള്‍ മാത്രമാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.