പനാജി; കോണ്‍ഗ്രസിനെയും,ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഭാര്യ-ഭര്‍തൃ ബന്ധമാണെന്നും രണ്ടു പാര്‍ട്ടികളുടെ ഇടയില്‍ ഒരുപാട് രഹസ്യങ്ങള്‍ ഉണ്ടെന്നും അവര്‍ അത് മറച്ചു വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പാര്‍ട്ടികളേയും ഇപ്പോള്‍ ഭരിക്കുന്നത് മാഫിയകളാണ്. ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതിയുടെ ഒരുപാട് ഫയലുകള്‍ മനോഹര്‍ പരീക്കറിന്‍െറ കൈയിലുണ്ട്. പിന്നെ എന്ത് കൊണ്ടാണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ബി.ജെ.പിയും കോണ്‍ഗ്രസും ജനങ്ങളെ മാറി മാറി കൊള്ളയടിക്കുകയാണ്. ഡല്‍ഹിക്കും,പഞ്ചാബിനും ശേഷം ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം ഗോവയാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നാലു സീറ്റ് നേടിയിരുന്നു.വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ നിര്‍ണ്ണായക ശക്തിയാകാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.