പ്ലസ് ടു ഫലത്തിലും ഒരേ മാർക്ക് നേടി പിരിയാതെ ഇരട്ടകൾ

ഗുഡ്ഗാവ്: അങ്കിത ചൗഹാനും ഹർഷിത ചൗഹാനും ജനിച്ചത് 14 മിനിറ്റുകൾ മാത്രം വ്യത്യാസത്തിൽ. ജീവിതത്തിൽ ഒരാൾ തുണയായി മറ്റേയാൾ എന്നും കൂട്ടിനുണ്ടായിരുന്നു. സി.ബി.എസ്.ഇ പ്ളസ് ടു ഫലം വന്നപ്പോഴും രണ്ടുപേർക്കും ലഭിച്ചത് ഒരേ മാർക്ക്. 93 ശതമാനം.
കഴിഞ്ഞില്ല, ജോയിന്‍റ് എൻട്രൻസ് പരീക്ഷയിലും ഇവർക്ക് ലഭിച്ചത് ഒരേ മാർക്ക്.

പ്ളസ് ടുവിന് ഒരേ മാർക്ക് ലഭിച്ചതിന്‍റെ  അദ്ഭുതം ഇരുവർക്കും വിട്ടുമാറിയിട്ടില്ല. എന്നാൽ ഇവരുടെ പിതാവിന് രണ്ടുപേർക്കും ഒരേ മാർക്ക് തന്നെയാണ് ലഭിക്കുകയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല.

എന്നാൽ തന്നേക്കാളും നന്നായി പഠിച്ചിരുന്നതിനാൽ അങ്കിതക്ക് കൂടുതൽ മാർക്ക് പ്രതീക്ഷിച്ചിരുന്നുവെന്ന് ഹർഷിത പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.