ദാവൂദുമായി ഫോണ്‍ ബന്ധം: ദാവൂദിന്‍െറ നമ്പര്‍ എ.എ.പിക്ക് എവിടെനിന്ന് ലഭിച്ചെന്ന് ഏക്നാഥ് കഡ്സെ

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്‍െറ ഫോണ്‍വിളി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മഹാരാഷ്ട്ര റവന്യു മന്ത്രി ഏക്നാഥ് കഡ്സെ നിഷേധിച്ചു. ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയില്‍നിന്നുള്ള നാല് നമ്പറുകളില്‍നിന്ന് കഡ്സെയുടെ നമ്പറിലേക്ക് നിരവധി വിളികള്‍ വന്നെന്നുള്ള ആ ആദ്മി പാര്‍ട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫോണ്‍ നമ്പര്‍ ആ ആദ്മി പാര്‍ട്ടിക്ക് എവിടെ നിന്ന് ലഭിച്ചെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെയുള്ളതെന്നും ഏക്നാഥ് കഡ്സെ പറഞ്ഞു. ദാവൂദിന്‍െറ നമ്പര്‍ ലഭിച്ചെങ്കില്‍ അവര്‍ ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ വര്‍ഷം തനിക്ക് രാജ്യത്തിന് പുറത്ത് നിന്ന് ഫോണ്‍ വിളികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അവകാശപ്പെട്ടു.

അതേസമയം മന്ത്രിയുടെ വാദത്തെ പിന്തുണച്ച് പൊലീസും രംഗത്തത്തെി. തങ്ങളുടെ അന്വേഷണത്തില്‍ സെപ്റ്റംബര്‍ 2015നും ഏപ്രില്‍ 2016നുമിടക്ക് പുറത്തുനിന്നുള്ള വിളികളുടെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മുതിര്‍ന്ന പൊലിസ് ഒഫീസര്‍ അതുല്‍ചന്ദ്ര കുല്‍ക്കര്‍ണി അറിയിച്ചത്.

മനീഷ് ബംഗാളെ എന്ന ഹാക്കറാണ് ഫോണ്‍ വിളികളെക്കുറിച്ചുള്ള സുപ്രധാന വിവരം പുറത്ത് കൊണ്ടുവന്നത്. ദുബൈയിലേക്ക് പോയ ഇയാള്‍ മെഹ്ജബിന്‍െറ നമ്പര്‍ കണ്ടത്തെുകയും ഹാക്കിങിലൂടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു.

  ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയില്‍നിന്നുള്ള നാല് നമ്പറുകളില്‍നിന്ന് കഡ്സെയുടെ നമ്പറിലേക്ക് നിരവധി വിളികള്‍ വന്നതായി എ.എ.പി വക്താവാണ് വാര്‍ത്ത സമ്മേളനത്തിലുടെ ആരോപിച്ചത്. രാജ്യ സുരക്ഷയുമായി ബന്ധമുള്ള വിഷയമായതിനാല്‍ ഉചിതമായ അന്വേഷണം നടത്തണമെന്ന് എ.എ.പി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര സിംങ് ഫഡ്നാവിസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.