മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹമരണം: പൊലീസ് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍

ഫരീദാബാദ്: മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഇന്‍സ്പെക്ടര്‍ അമിത് കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
14 ദിവസത്തെ പൊലീസ് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

മേയ് ഒന്നിന് അര്‍ധരാത്രിയാണ് ഇന്ദോര്‍ സ്വദേശിനിയായ 28കാരി പൂജ തിവാരിയെ ഫരീദാബാദിലുള്ള അഞ്ചുനില കെട്ടിടത്തിന്‍െറ മുകളില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടത്തെിയത്. പ്രദേശത്തെ ഒരു ഡോക്ടര്‍ക്ക് മെഡിക്കല്‍ ബിരുദമില്ളെന്ന കാര്യം ഒളികാമറ ഓപറേഷനിലൂടെ കഴിഞ്ഞമാസം പൂജ പുറത്തു കൊണ്ടുവരുകയും റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഡോക്ടര്‍ ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗനിര്‍ണയം നടത്തിക്കൊടുക്കുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതിരിക്കാന്‍ പൂജ തന്‍െറ കൈയില്‍നിന്ന് രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഡോക്ടര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഡോക്ടറുടെ പരാതിയെതുടര്‍ന്ന് പൂജയെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ രാജേന്ദര്‍ സിങ് പറഞ്ഞു.

പൂജ മരിക്കുന്ന സമയത്ത് ഹരിയാന പൊലീസ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ടുപേര്‍ വീട്ടിലുണ്ടായിരുന്നതായി കണ്ടത്തെിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.