ന്യൂഡൽഹി: 2015ലെ സിവിൽ സർവീസ് പരീക്ഷാ ഫലം യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എ.സി) പ്രഖ്യാപിച്ചു. ഡൽഹി സ്വദേശി ടിന ദാബി ഒന്നാം റാങ്ക് നേടി. കശ്മീർ സ്വദേശി അത്താർ ആമിർ ഉൽ ഷാഫിഖാൻ, ഡൽഹി സ്വദേശി ജസ്മീത് സിങ് സദ്ദു, ആർത്തിക ശുക്ല, ശശാങ്ക് ത്രിപാദി, ആശിഷ് തിവാരി, ശരണ്യ ആരി, കുംഭീജ്കർ യോഗേഷ് വിജയ്, കരൺ സത്യാർഥി, അനുപം ശുക്ല എന്നിവരാണ് രണ്ട് മുതൽ പത്ത് വരെയുള്ള റാങ്ക് ജേതാക്കൾ.
ആദ്യ പത്ത് റാങ്കുകളിൽ മലയാളികൾ ഇടംനേടിയില്ല. അതേസമയം, മലയാളികളായ സി. കീർത്തി (14ാം റാങ്ക്), മലപ്പുറം സ്വദേശി ഒ. ആനന്ത് (33ാം റാങ്ക്) എന്നിവർ പട്ടികയിൽ ഇടംനേടി. 1078 ഉദ്യോഗാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 499 പേര്‍ ജനറല്‍ കാറ്റഗറിയിലാണ്. 314 പേര്‍ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും 176 പേര്‍ പട്ടികജാതിയില്‍നിന്നും 89 പേര്‍ പട്ടികവിഭാഗത്തില്‍ നിന്നും ഉള്ളവരാണ്. 172 പേര്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ട്.
ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍നിന്ന് പൊളിറ്റിക്സില്‍ ബിരുദമെടുത്ത ടീന ആദ്യ അവസരത്തില്‍ തന്നെ ഉജ്ജ്വല നേട്ടം കൊയ്യുകയായിരുന്നു. കശ്മീരിലെ അനന്ത്നാഗില്‍ നിന്നുള്ള അത്താര്‍ ഖാന് പോയവര്‍ഷം ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വിസില്‍ പ്രവേശം ലഭിച്ചിരുന്നു. കശ്മീര്‍ കാഡറില്‍ സേവനമനുഷ്ഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അത്താര്‍ പ്രതികരിച്ചു. അത്താര്‍ ഉള്‍പ്പെടെ പിന്നാക്ക പശ്ചാത്തലത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പരിശീലനം നല്‍കിയ 17 പേര്‍ക്കാണ് ഇക്കുറി പ്രവേശം ലഭിച്ചത്.
2015 ഡിസംബറിൽ നടന്ന പരീക്ഷയുടെയും 2016 മാർച്ച്-മേയ് മാസങ്ങളിൽ നടന്ന അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസസ് എന്നീ തസ്തികകളിലേക്കാണ് ട്രെയിനിങ്ങിന് ശേഷം ഉദ്യോഗാർഥികളെ നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.