Posted On
date_range Updated On
date_range ഡല്‍ഹിയിലെ അക്ബര്‍ റോഡിന്‍െറ പേര് മാറ്റണമെന്ന് സുബ്രമണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഡിന്‍െറ പേര് അക്ബര്‍ എന്നുള്ളത് മഹാറാണ പ്രതാപ് എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി യുടെ രാജ്യസഭ എം.പി സുബ്രമണ്യന്‍ സ്വാമി. ഡല്‍ഹിയിലെ ഒരുപാട് റോഡുകള്‍ക്ക് മുസ്ലിം ജേതാക്കളുടെ പേരാണ് ഉള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ളെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
മുസ്ലിം ഭരണാധികാരികള്‍ രാജ്യത്ത് അതിക്രമിച്ച് കയറി നിരവധി റോഡുകള്‍ക്ക് അവരുടെ പേര് നല്‍കിയിട്ടുണ്ടെന്നും സ്വാമി ആരോപിച്ചു. അത് കൊണ്ട് നിര്‍ബന്ധമായും അക്ബര്‍ റോഡിന്‍െറ പേര് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മുമ്പ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.