സർക്കാറുകളെ മറിച്ചിടുന്നത് മോദി ഇനിയെങ്കിലും നിർത്തണമെന്ന് കെജ് രിവാൾ

ന്യൂഡൽഹി: ഉത്തരാഖണ്ഡ് വിശ്വാസവോട്ടെടുപ്പിൽ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും ഏറ്റ കനത്ത പരാജയത്തെ പരിഹസിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍റെ ട്വീറ്റ്. മോദി സർക്കാറിനേറ്റ വലിയ പ്രഹരമാണ് ഉത്താരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പ്. ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറുകളെ മറിച്ചിടുന്നത് അവസാനിപ്പിക്കണമെന്ന് കെജ് രിവാൾ ആവശ്യപ്പെട്ടു.

9 എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്ന് ഹരീഷ് റാവത്ത് സർക്കാറിനെ കേന്ദ്രം പിരിച്ചുവിടുകയും രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം ഇന്ന് നടന്ന വോെട്ടടുപ്പിൽ ഹരീഷ് റാവത്തിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വിശ്വാസവോട്ട് നേടി. വിശ്വാസവോെട്ടടുപ്പ് എന്ന ഒറ്റ അജണ്ടയുമായി 11 മണിക്കാണ് സഭ ചേർന്നത്. വോട്ടെടുപ്പു സമയത്തേക്കു മാത്രമായി രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.