ബാലിഗ വധം: നരേഷ് ഷേണായി മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയില്‍

മംഗളൂരു: വിവരാവകാശപ്രവര്‍ത്തകനും കരാറുകാരനുമായിരുന്ന വിനായക് ബാലിഗ വധക്കേസില്‍ മുഖ്യസൂത്രധാരന്‍ നരേഷ് ഷേണായി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്തു. നേരത്തെ ജില്ലാ കോടതി സിറ്റി പൊലീസ് കമീഷണറുടെ തടസ്സവാദത്തെ തുടര്‍ന്ന് ജാമ്യഹരജി തള്ളിയിരുന്നു.
മാര്‍ച്ച് 21നാണ് ബാലിഗ കൊല്ലപ്പെട്ടത്. അറസ്റ്റിലായ വാടക കൊലയാളികളില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് നരേഷ് ഷേണായിയെ പ്രതിചേര്‍ത്തത്. യൂത്ത് ബ്രിഗേഡിന്‍െറ പൂര്‍വ രൂപമായ നമോബ്രിഗേഡ് സ്ഥാപക നേതാവായ നരേഷിന് വിപുലമായ സാമുദായിക, സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുണ്ട്. വിനായക് കൊല്ലപ്പെട്ട ശേഷം ഒളിവില്‍ കഴിയുന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. വീട്ടിലും ഗോവയിലും ലക്ഷദ്വീപിലും പ്രത്യേക അന്വേഷണസംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

മൂന്ന് വാടക കൊലയാളികളാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. നരേഷിന്‍െറ അടുത്ത അനുയായി കസ്റ്റഡിയിലുമുണ്ട്. സി.പി.എം ഒഴികെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നത്തോട് പ്രതികരിക്കുകപോലും ചെയ്തിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.