ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെണ്‍കുട്ടിക്ക് മര്‍ദനം; രണ്ട് പേര്‍ അറസ്റ്റില്‍

പൂണെ: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ പെണ്‍കുട്ടിയെ കാറില്‍ നിന്ന് പിടിച്ചിറക്കി രണ്ടംഗ സംഘം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയതെന്നും പെണ്‍കുട്ടി അറിയിച്ചു. മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.  സുഹൃത്തിന്‍െറ വിവാഹത്തിന്‍െറ സംഗീത പരീശീലനത്തിന് ശേഷം പുലര്‍ച്ചെ മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം കാറില്‍ വരുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടംഗ സംഘം തടയുകയും മോശമായി സംസാരിക്കുകയും കാറില്‍ നിന്ന് പിടിച്ചിറക്കി വടി ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. തന്‍െറ പേരും നമ്പരും വിലാസവും ചോദിച്ചെന്നും അവര്‍ മദ്യപിച്ചിരുന്നതായി തനിക്ക് തോന്നിയതായും പെണ്‍കുട്ടി പറഞ്ഞു. തടയാനെത്തിയ സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു. സംഭവത്തിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായിട്ടുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.