കോപ്ടര്‍ ഇടപാട്: ക്രിസ്ത്യന്‍ മിഷേലിന്‍െറ ഇന്ത്യന്‍ ബന്ധങ്ങളും ഫണ്ട് സ്രോതസ്സുകളും സംബന്ധിച്ച് വിവരം കിട്ടിയെന്ന്

ന്യൂഡല്‍ഹി: വിവാദ ഹെലികോപ്ടര്‍ അഴിമതിക്കേസിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലിന്‍െറ ഇന്ത്യന്‍ ബന്ധങ്ങളും  ഫണ്ട് സ്രോതസ്സുകളും സംബന്ധിച്ച് തന്ത്രപ്രധാന വിവരങ്ങള്‍ കിട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. മിഷേലിന്‍െറ ഇന്ത്യയിലെ ഡ്രൈവര്‍ നാരായണ്‍ ബഹാദൂറിനെ ചോദ്യംചെയ്തതോടെയാണ് വിവരങ്ങള്‍ ലഭിച്ചത്. അന്താരാഷ്ട്ര ഫണ്ട് ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ വഴി ഡ്രൈവര്‍ക്ക് പണം കിട്ടിയിരുന്നതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള മിഷേല്‍ എവിടെയാണെന്ന് കണ്ടത്തെുന്നതിലുള്‍പ്പെടെ വിവരങ്ങള്‍ സഹായകമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. മിഷേലിന്‍െറ ഇന്ത്യാസന്ദര്‍ശനങ്ങളില്‍ ഒപ്പമുണ്ടാകാറുള്ള നാരായണ്‍ ബഹാദൂര്‍ നാലു വര്‍ഷത്തോളം മിഷേലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹിയിലെ ഹോട്ടലില്‍നിന്ന്  മിഷേല്‍ നടത്തിയ യാത്രകളൊക്കെ നാരായണിനൊപ്പമാണ്. നാരായണിനെ നേരത്തേയും ചോദ്യംചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ അയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും രേഖകള്‍ കണ്ടെടുക്കുകയും ചെയ്തത് നിര്‍ണായക വിവരങ്ങള്‍ നല്‍കിയെന്നാണ് വിവരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.