ഇന്ത്യയിലെ നേപ്പാൾ സ്ഥാനപതിയെ തിരിച്ചുവിളിച്ചു

ന്യൂഡൽഹി: സർക്കാർ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യയിലെ സ്ഥാനപതി ദീപ് കുമാറിനെ നേപ്പാൾ തിരിച്ചുവിളിച്ചു. നേപ്പാളിലെ ആദ്യ വനിതാ പ്രസിഡന്‍റ് ബിദ്യ ഭണ്ഡാരി നടത്താനിരുന്ന ഇന്ത്യൻ സന്ദർശനം പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് നേപ്പാളിന്‍റെ നാടകീയ നീക്കം. രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ക്ഷണ പ്രകാരം ഈ മാസം ഒമ്പതിനാണ് ഭണ്ഡാരി ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്.

സമീപകാല രാഷ്ട്രീയപരാജയങ്ങളും പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയുടെ ഇന്ത്യയോടുള്ള മനോഭാവവുമാണ് പ്രസിഡന്‍റിന്‍െറ പിന്മാറ്റത്തിന് കാരണമെന്ന് നയതന്ത്രവൃത്തങ്ങള്‍ പറയുന്നു. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രണ്ടു കാബിനറ്റ് യോഗങ്ങള്‍ ചേര്‍ന്നിരുന്നതായി പ്രസിഡന്‍റിന്‍െറ വക്താവ് ഭേഷ് രാജ് അധികാരി അറിയിച്ചിരുന്നു.

എന്നാൽ ഭണ്ഡാരിയുടെ സന്ദർശനം റദ്ദാക്കിയത് രാജ്യത്ത് തുടരുന്ന രാഷ്ട്രീയ അസ്ഥിരതയാണെന്നാണ് നേപ്പാൾ സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ നേപ്പാൾ സർക്കാർ എടുത്ത തീരുമാനം സ്ഥാനപതിയോട് ആലോചിക്കാതെയാണെന്ന് ആരോപണമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.