രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ച ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം.  ഹൈദരാബാദ് ഹൈകോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്‍റെ ഹരീഷ് റാവത്ത് സര്‍ക്കാറിനെ നീക്കി രാഷ്ട്രപതി ഭരണം ഏര്‍പെടുത്തിയ കേന്ദ്രത്തിന്‍റെ നടപടിക്ക് തിരിച്ചടിയായിരുന്നു കെ.എം ജോസഫ് അധ്യക്ഷനായ ഹൈകോടതി ബെഞ്ചിന്‍റെ തീരുമാനം.

എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി പുറത്തിറങ്ങിയ ജോസഫ് 1982ല്‍ ഡല്‍ഹിയില്‍ അഭിഭാഷകന്‍ ആയി എന്‍ റോള്‍ ചെയ്തു. 1983 മുതല്‍ കേരള ഹൈകോടതിയില്‍  പ്രാക്ടീസ് ആരംഭിച്ചു. 2014ല്‍ ആണ് ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്.  ഇവിടെയുള്ള ആക്ടിംഗ് ചീഫ് ജസ്റ്റിസ് ദിലീപ് ബി ഭോസലെയെ മധ്യ പ്രദേശ് ഹൈകോടതിയിലേക്കും മാറ്റിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.