കുടിവെള്ള വിതരണത്തിന് ‘എ.ടി.എം’

മുംബൈ: വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ മറാത്ത്വാഡയില്‍ ജല സംഭരണത്തിലും വിതരണത്തിലും മാതൃക സൃഷ്ടിച്ച് ഒരു ഗ്രാമം. മറാത്ത്വാഡ മേഖലയിലെ ഒൗറംഗാബാദ് ജില്ലയിലെ പടോഡ ഗ്രാമത്തിലാണ് എ.ടി.എം മാതൃകയിലുള്ള കുടിവെള്ള വിതരണ സംവിധാനം ഏര്‍പ്പെടുത്തിയത്.

12 വര്‍ഷമായി മഴവെള്ളവും മറ്റും ഗ്രാമത്തിന് പുറത്തേക്ക് ഒഴുകിപ്പോകാതെ ബണ്ടുകളുണ്ടാക്കി സംരക്ഷിച്ചാണ് കൊടിയ വരള്‍ച്ചക്കാലത്ത് പടോഡ ഗ്രാമം പിടിച്ചുനില്‍ക്കുന്നത്. വെള്ളം നിറച്ച യന്ത്രത്തില്‍നിന്ന് ഗ്രാമപഞ്ചായത്ത് നല്‍കിയ കാര്‍ഡ് ഉപയോഗിച്ച് വെള്ളമെടുക്കുന്നതാണ് വിദ്യ. ഒരു കാര്‍ഡിന് 20 ലിറ്റര്‍ വെള്ളം സൗജന്യം. 20 ലിറ്റര്‍ കവിഞ്ഞാല്‍ 1000 ലിറ്ററിന് അഞ്ച് രൂപ കാര്‍ഡുടമ നല്‍കണം. ഇത് കുടിക്കാനും പാചകത്തിനുമുള്ള വെള്ളമാണ്. അലക്കാനും കഴുകാനുമുള്ള വെള്ളം കിണറുകളില്‍നിന്നോ സര്‍ക്കാര്‍ വക പൈപ്പുകളില്‍നിന്നോ എടുക്കണം.

ഭാസ്കര്‍ പെരെ പാട്ടീലാണ് ജല എ.ടി.എമ്മിന്‍െറ ശില്‍പി. 24 മണിക്കൂറും ജലം ലഭിക്കും. മേഖലയിലെ മറ്റിടങ്ങള്‍ വറ്റിവരണ്ടപ്പോള്‍ പടോഡയില്‍ വെള്ളം ലഭിക്കുന്നത് 12 വര്‍ഷത്തെ പ്രയത്നത്തിന്‍െറ ഫലമാണെന്ന് ഭാസ്കര്‍ പെരെ പാട്ടീല്‍ പറയുന്നു. വെള്ളത്തിന്‍െറ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളാണ് പടോഡ ഗ്രാമത്തിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.