ജഡ്ജി നിയമനം: സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു –കേന്ദ്ര നിയമമന്ത്രി

കൊച്ചി: ഹൈകോടതി ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്ന് അലംഭാവമുണ്ടായിട്ടില്ളെന്ന് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ. ഇക്കാര്യത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. തുടര്‍ നടപടികള്‍ മുന്നോട്ട് നീക്കേണ്ടത് ജുഡീഷ്യറി തന്നെയാണ്.  ഡല്‍ഹിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതു സംബന്ധിച്ച് വിശദീകരിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിതുമ്പിക്കരഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യത്തോട് എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഗവണ്‍മെന്‍റ് ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ടെങ്കില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വികാരാധീനനായത് എന്തിനെന്ന ചോദ്യത്തിന് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഒരു ഫയല്‍പോലും തന്‍െറ ഓഫിസില്‍ 15 ദിവസത്തിനപ്പുറം വെച്ച് താമസിപ്പിച്ചിട്ടില്ല. ഹൈകോടതി ജഡ്ജിമാരുടെ 400 ഒഴിവുകളുണ്ട്. നിയമനകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജുഡീഷ്യറിയാണ്.  ഇപ്പോള്‍ ഏതൊരാള്‍ക്കും  കേസിന്‍െറ ഗതിയെന്താണെന്നും എത് അവസ്ഥയിലാണെന്നും ഇ- ഫയലിങ് വഴി നേരിട്ട് അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.