ഡിഗ്രിക്ക്​ പിന്നാലെ മോദിയുടെ ജനന തീയതിയിലും അവ്യക്​തത

ന്യൂഡല്‍ഹി: ഡിഗ്രി വിവാദത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ജനന തീയതിയിലും അവ്യക്തത. മോദിയുടെ  ജനന തീയതി സംബന്ധിച്ച വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോലി ആരോപിച്ചു. വിസ്നഗര്‍ എം.എന്‍ കോളജ് രജിസ്റ്ററില്‍ മോദിയുടെ ജനന തീയതി 1949 ആഗസ്റ്റ് 29 എന്നാണ്. തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച  സത്യവാങ്മൂലത്തില്‍ ജനന തീയതി സൂചിപ്പിച്ചിട്ടില്ല. പകരം പ്രായം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നിലവില്‍ മോദിയുടെ ഒൗദ്യോഗിക ജനന തീയതി 1950 സെപ്തംബര്‍ 17 ആണ്. സ്കൂള്‍ രജിസ്റ്ററിന്‍െറ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടി നരേന്ദ്രകുമാര്‍ ദാമോദര്‍ദാസ് എന്നാണ് പ്രധാനമന്ത്രിയുടെ പേരെന്നും ഗോലി പറഞ്ഞു. ജനന തീയതിയുടെ വ്യത്യാസത്തിന്‍െറ കാരണം അറിയാനും പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയവയുടെ വിശദാംശങ്ങള്‍ അറിയാനും തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, മോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ അത് രഹസ്യരേഖയാണെന്നായിരുന്നു ഗുജറാത്ത് സര്‍വകലാശാലയുടെ മറുപടി. പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ നിര്‍ദേശിച്ചപ്പോഴാണ് മോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ സര്‍വകലാശാല പുറത്തുവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.