സുഭാഷ് ചന്ദ്ര ബോസിന്‍െറ മരണം: പുതിയ അന്വേഷണത്തിന് 1968 ല്‍ ഇന്ദിര സര്‍ക്കാര്‍ വിസമ്മതിച്ചു


ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ വലിയൊരു വിഭാഗം എം.പിമാര്‍ ആവശ്യപ്പെട്ടിട്ടും നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍െറ മരണത്തിലെ ദുരൂഹത നീക്കാന്‍ പുതിയ അന്വേഷണത്തിന് 1968ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ വിസമ്മതിച്ചുവെന്ന് രേഖ. ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട ബോസുമായി ബന്ധപ്പെട്ട രേഖകളുടെ കൂടെയാണ് ഇതുമുള്ളത്.
1968 ഫെബ്രുവരിയില്‍ നക്ഷത്ര ചിഹ്നമിടാത്ത 1408ാമത് ചോദ്യമായാണ് ഇത് പാര്‍ലമെന്‍റിലത്തെിയത്. പുതിയ അന്വേഷണത്തിന്‍െറ ഒരാവശ്യവുമില്ളെന്നായിരുന്നു സര്‍ക്കാറിന്‍െറ മറുപടി. നേതാജി സുഭാഷ് ചന്ദ്ര ബോസ് 1945ല്‍ വിമാന അപകടത്തിലാണ് മരിച്ചതെന്ന, 1956ല്‍ സര്‍ക്കാര്‍ നിയോഗിച്ച ഓദ്യോഗിക അന്വേഷണ സമിതിയുടെ കണ്ടത്തെല്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും പുതിയ വസ്തുതകള്‍ ഒന്നും വെളിച്ചത്തുവരാത്ത സാഹചര്യത്തില്‍ പുതിയ അന്വേഷണം ആവശ്യമില്ളെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. നേതാജിയുമായി ബന്ധപ്പെട്ട 50 ഫയലുകളാണ് ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.