റോഡപകടങ്ങളില്‍ സഹായമത്തെിക്കുന്നവര്‍ക്ക് സംരക്ഷണം; മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി അംഗീകാരം

ന്യൂഡല്‍ഹി: നിയമക്കുരുക്കില്‍നിന്നും പൊലീസിന്‍െറയും മറ്റ് അധികൃതരുടെയും  പീഡനങ്ങളില്‍നിന്നും റോഡപകടങ്ങളില്‍ സഹായമത്തെിക്കുന്നവരെ രക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതിയുടെ അംഗീകാരം. അപകടസമയങ്ങളില്‍ സഹായമത്തെിക്കുന്നവര്‍ ദുരിതത്തിലാകുന്നില്ല എന്നുറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്‍കണമെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.റോഡ്സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

സംസ്ഥാനതല റോഡ് സുരക്ഷ കൗണ്‍സിലുകളുടെ രൂപവത്കരണം, അപകടമേഖലകള്‍ തിരിച്ചറിയുന്നതിന് പ്രത്യേക ചട്ടങ്ങള്‍ തുടങ്ങി 12 പ്രധാന നിര്‍ദേശങ്ങളും സമിതി സമര്‍പ്പിച്ചിരുന്നു.ഗതാഗത നിയമലംഘനങ്ങള്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും സമിതി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, നിയമപരമായ പിന്തുണയില്ലാതെ ഇക്കാര്യങ്ങളില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനാവില്ല എന്നതിനാല്‍, കേന്ദ്രം നിയമം കൊണ്ടുവരുന്നതുവരെ ഇവ പാലിക്കുന്നത്  ബാധ്യതയാക്കുന്നതിനായി സുപ്രീംകോടതി ഉത്തരവിന് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.