പാക് സംഘം പത്താന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ അതിര്‍ത്തിക്കപ്പുറത്തെ ബന്ധത്തിന് തെളിവുതേടിയത്തെിയ പാക് സംഘം വ്യോമതാവളം സന്ദര്‍ശിച്ചു. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്ത് പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് ബസിലത്തെിയ അഞ്ചംഗ സംയുക്ത അന്വേഷണസംഘം താവളത്തിനു പിന്‍വശത്തുകൂടി അകത്തുപ്രവേശിച്ചത്. മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ആക്രമണം നടന്ന സ്ഥലങ്ങള്‍ സംഘം ചുറ്റിക്കണ്ട് തെളിവെടുത്തു.

അമൃത്സറിലെ ശ്രീ ഗുരു രാംദാസ് രാജ്യാന്തര വിമാനത്താവളത്തിലത്തെിയശേഷം ബുള്ളറ്റ്പ്രൂഫ് കാറുകളിലായിരുന്നു പത്താന്‍കോട്ടിലേക്കുള്ള സംഘത്തിന്‍െറ യാത്ര. സന്ദര്‍ശനം പരിഗണിച്ച് വിമാനത്താവളത്തിനു പുറത്തും പരിസരങ്ങളിലും വന്‍ സുരക്ഷാസന്നാഹങ്ങളൊരുക്കിയിരുന്നു. മാധ്യമങ്ങളെയും അകറ്റിനിര്‍ത്തി.
എ.എ.പി നേതാക്കളായ ഡല്‍ഹി മന്ത്രി കപില്‍ മിശ്ര, സഞ്ജയ് സിങ്, സുച സിങ് എന്നിവരുടെ നേതൃത്വത്തില്‍ പ്ളക്കാര്‍ഡുകളും കറുത്ത പതാകകളുമായി എത്തിയ പ്രതിഷേധക്കാര്‍ കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യമുയര്‍ത്തി. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഭീകരാക്രമണം അന്വേഷിക്കാന്‍ പാക് സംഘത്തെ അനുവദിക്കുക വഴി രാജ്യത്തെ ജനങ്ങളുടെ പൊതുവികാരമാണ് കേന്ദ്രം വ്രണപ്പെടുത്തിയതെന്ന് അവര്‍ ആരോപിച്ചു.

പഞ്ചാബ് (പാക്) പൊലീസ് തീവ്രവാദവിരുദ്ധ വിഭാഗം അഡീഷനല്‍ ഐ.ജി മുഹമ്മദ് താഹിര്‍ റായി നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഐ.എസ്.ഐ ലഫ്. കേണല്‍ തന്‍വീര്‍ അഹ്മദ്, ലാഹോര്‍ ഇന്‍റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അസീം അര്‍ഷാദ്, മിലിട്ടറി ഇന്‍റലിജന്‍സ് ലഫ്. കേണല്‍ ഇര്‍ഫാന്‍ മിര്‍സ, സി.ടി.ഡി ഓഫിസര്‍ ഷാഹിദ് തന്‍വീര്‍ എന്നിവരാണുള്ളത്.

ആക്രമണം നടന്ന സ്ഥലങ്ങള്‍ പ്രത്യേകമായി മറച്ച ശേഷമായിരുന്നു സംഘത്തെ താവളത്തില്‍ എത്തിച്ചത്. ഭീകരര്‍ എത്തിയ വഴി വ്യക്തമാക്കാന്‍ പാക് ഉദ്യോഗസ്ഥരെ അതിര്‍ത്തി വരെ കൊണ്ടുപോകും. ആറു ഭീകരരുടെ ജഡം സൂക്ഷിച്ച ആശുപത്രിയിലും ഇവരെ എത്തിച്ചേക്കും. ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ സാക്ഷികളെ നേരത്തേ സംഘം കണ്ടിരുന്നു. ഭീകരാക്രമണത്തില്‍ ജയ്ശെ മുഹമ്മദിന്‍െറ പങ്കുതെളിയിക്കുന്ന തെളിവുകള്‍ പാക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയിലത്തെിയ ഭീകരരുമായി പാകിസ്താനില്‍നിന്ന് സംസാരിച്ചവരുടെ ഫോണ്‍കാള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് കൈമാറിയത്.

ചരിത്രത്തിലാദ്യമായാണ് പാക് സംഘം തീവ്രവാദ കേസ് അന്വേഷണത്തിന് ഇന്ത്യയിലത്തെുന്നത്. ഇതിന്‍െറ തുടര്‍ച്ചയായി, എന്‍.ഐ.എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം പാകിസ്താന്‍ സന്ദര്‍ശനത്തിന് അനുമതി തേടിയേക്കും. ആക്രമണ ഗൂഢാലോചന നടത്തിയ വ്യക്തികള്‍, സ്ഥലം എന്നിവയുടെ വിശദാംശങ്ങള്‍ ഇതിന്‍െറ ഭാഗമായി എന്‍.ഐ.എ സംഘത്തില്‍നിന്ന് തേടിയിട്ടുണ്ട്. ജയ്ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനെ ചോദ്യംചെയ്യാനും സംഘം ഉദ്ദേശിക്കുന്നു.

ജനുവരി രണ്ടിനാണ് പാകിസ്താനില്‍ നിന്നത്തെിയ ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. 80 മണിക്കൂര്‍ നീണ്ട ആക്രമണത്തിനിടെ കമാന്‍ഡോ നിരഞ്ജന്‍ കുമാര്‍ ഉള്‍പ്പെടെ ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ രക്തസാക്ഷികളായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.