എമര്‍ജന്‍സി നമ്പര്‍ ഇനി 112 മാത്രം

ന്യൂഡല്‍ഹി: എമര്‍ജന്‍സി നമ്പറുകള്‍ ഏകീകരിക്കാന്‍ ടെലികോം വകുപ്പ് തീരുമാനിച്ചു. നിലവിലുള്ള വിവിധ എമര്‍ജന്‍സി നമ്പറുകള്‍ക്ക് പകരം ഇനി 112 ഡയല്‍ ചെയ്താല്‍ മതി. രാജ്യത്തെവിടെ നിന്നും ആര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.എസ്.എം.എസ് വഴിയും ബന്ധപ്പെടാന്‍ സാധിക്കും. സേവനത്തിന്‍െറ സ്വഭാവത്തിനനുസരിച്ച് വിളിക്കുന്ന ആളുടെ സ്ഥലം മനസിലാക്കി സഹായം എത്തിക്കുകയാണ് പുതിയ സംവിധാനത്തിന്‍െറ ലക്ഷ്യം. ഒരു വര്‍ഷത്തിനകം പദ്ധതി നിലവില്‍ വരും.

ആദ്യ ഘട്ടത്തില്‍ പൊലീസ്, അഗ്നിശമനസേന, ആംബുലന്‍സ്, വനിത ഹെല്‍പ് ലൈൻ, മുതിര്‍ന്ന പൗരന്‍മാര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കുമുള്ള സേവനങ്ങളാണ് നല്‍കുന്നത്. മറ്റു സര്‍വിസുകള്‍ അടുത്ത ഘട്ടത്തില്‍ തുടങ്ങും. പ്രാദേശിക ഭാഷകള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനങ്ങള്‍ കോള്‍ സെന്‍ററുകള്‍ തുടങ്ങേണ്ടതുണ്ട്.

അമേരിക്ക,യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ സമാന രീതിയില്‍ എമര്‍ജന്‍സി നെറ്റുവര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.