പാക് സംഘം ഇന്ന് പത്താന്‍കോട്ടിൽ

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഇന്ത്യയിലത്തെിയ പാക് സംഘം ചൊവ്വാഴ്ച പത്താന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിക്കും. ഭീകരാക്രമണത്തിന്‍െറ ശരിയായ വിവരങ്ങള്‍ നേരിട്ടറിയുന്നതിന് സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന പാക് സംഘത്തിന്‍െറ ആവശ്യം ഇന്ത്യ അംഗീകരിക്കുകയായിരുന്നു.
അതേസമയം, തന്ത്രപ്രധാനമായ വ്യോമതാവളത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐയുടെ പ്രതിനിധികൂടി ഉള്‍പ്പെട്ട പാക് സംഘത്തെ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. ഇന്ത്യയില്‍ നിരന്തരം ആക്രമണം സംഘടിപ്പിക്കുന്ന ഐ.എസ്.ഐക്കും പാകിസ്താനും മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നതില്‍ പാകിസ്താന്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ളെന്നിരിക്കെ, പാക് സംഘത്തെ പത്താന്‍കോട്ടില്‍ കൊണ്ടുപോയ മോദിസര്‍ക്കാറിന് പിഴച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി. അതേസമയം, വ്യോമതാവളത്തില്‍ തന്ത്രപ്രധാന മേഖലയില്‍ പാക് സംഘത്തിന് പ്രവേശാനുമതിയില്ളെന്നും ഭീകരാക്രമണം നടന്ന മേഖല മാത്രമേ അവരെ കാണിക്കുകയുള്ളൂവെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു. ഞായറാഴ്ച ഇന്ത്യയിലത്തെിയ അഞ്ചംഗ പാക് സംഘം തിങ്കളാഴ്ച ഡല്‍ഹി എന്‍.ഐ.എ ആസ്ഥാനം സന്ദര്‍ശിച്ചു. പത്താന്‍കോട്ട് ആക്രമണ കേസിലെ ഏതാനും സാക്ഷികളില്‍നിന്ന് പാക് സംഘം മൊഴിയെടുത്തു. ഇതിനായി സാക്ഷികളെ എന്‍.ഐ.എ ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. സാക്ഷികളില്‍ ഉള്‍പ്പെട്ട എന്‍.എസ്.ജി കമാന്‍ഡോകളെയും ബി.എസ്.എഫുകാരെയും ചോദ്യംചെയ്യാന്‍ പാക് സംഘത്തെ അനുവദിച്ചിട്ടില്ളെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. എന്‍.ഐ.എ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ പത്താന്‍കോട്ട് അന്വേഷണത്തില്‍ എന്‍.ഐ.എ ശേഖരിച്ച വിവരങ്ങള്‍ പാക് സംഘത്തിനു മുന്നില്‍ വെച്ചു.
ജയ്ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിന്‍െറ ബന്ധം ഉള്‍പ്പെടെ അതിര്‍ത്തിക്കപ്പുറത്തുനിന്നാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ പാക് സംഘത്തെ ബോധ്യപ്പെടുത്തിയതായി എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു. മസ്ഊദ് അസ്ഹറിന്‍െറ ശബ്ദസാമ്പ്ള്‍ ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന ആവശ്യവും എന്‍.ഐ.എ പാക് സംഘത്തിനു മുന്നില്‍ വെച്ചു. പത്താന്‍കോട്ട് സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിയില്‍ തിരിച്ചത്തെുന്ന പാക് സംഘവും എന്‍.ഐ.എ മേധാവികളും തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടക്കും. എന്‍.ഐ.എ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കാനും ധാരണയായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.