ഇന്ത്യന്‍ വ്യോമസേന പ്രതിസന്ധിയിലെന്ന് യു.എസ് വിദഗ്ധന്‍


ന്യൂഡല്‍ഹി: ആള്‍ക്ഷാമവും ഘടനാപരമായ പ്രശ്നങ്ങളും പുതിയ ആയുധങ്ങള്‍ സ്വന്തമാക്കുന്നതിലെ വീഴ്ചയും പാകിസ്താനും ചൈനയുമുള്‍പ്പെടുന്ന അയല്‍ക്കാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ വ്യോമസേനയെ പിറകിലാക്കുന്നതായി യു.എസ് ആസ്ഥാനമായുള്ള രാജ്യാന്തര സുരക്ഷാ, പ്രതിരോധ വിദഗ്ധന്‍െറ റിപ്പോര്‍ട്ട്. ഇന്തോ-പസഫിക് മേഖലയില്‍ അധികാര സന്തുലിതത്വം നിലനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ വ്യോമശേഷി നിര്‍ണായകമായിരിക്കെയാണ് ഗുരുതര വീഴ്ചയെന്ന് കാര്‍ണെഗി എന്‍ഡോവ്മെന്‍റ് ഫോര്‍ ഇന്‍റര്‍നാഷനല്‍ പീസ് സീനിയര്‍ അസോസിയേറ്റ് ആഷ്ലി ടെലിസ് പറയുന്നു. 
അത്യാധുനിക ബഹുമുഖ യുദ്ധവിമാനങ്ങള്‍ പാകിസ്താന് 750 ഉള്ളിടത്ത് ഇന്ത്യക്ക് 450 എണ്ണമേയുള്ളൂ. 2025 ആകുമ്പോഴേക്ക് ഇന്ത്യക്കെതിരെ എവിടെയും ഉപയോഗിക്കാന്‍ ചൈനക്ക് 300-500ഉം പാകിസ്താന് 100-200ഉം യുദ്ധവിമാനങ്ങള്‍ സജ്ജമായിരിക്കും. 2027ഓടെ ഇന്ത്യന്‍ വ്യോമശേഷി 750-800 യുദ്ധവിമാനങ്ങളായി ഉയര്‍ത്താനുള്ള പദ്ധതി വിജയം കണ്ടാല്‍ ഈ അയല്‍പക്ക വെല്ലുവിളി നേരിടാനാവുമെങ്കിലും ലക്ഷ്യംനേടുക ദുഷ്കരമാണെന്നതാണ് സ്ഥിതി. 
വിദേശ കമ്പനികളില്‍നിന്ന് പുതിയവ സ്വന്തമാക്കാനുള്ള നടപടിക്രമങ്ങളിലെ തടസ്സങ്ങളും ആഭ്യന്തര ഉല്‍പാദനം ഇനിയും വേരുറക്കാത്തതും വ്യോമസേനയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.