റെയില്‍വേ ടിക്കറ്റ് റദ്ദാക്കാന്‍ ഇനി ഒരു ഫോണ്‍ കാള്‍

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാന്‍ ഒരു ഫോണ്‍ കാള്‍ മതി. 139ല്‍ വിളിച്ചശേഷം റദ്ദാക്കേണ്ട കണ്‍ഫേം ടിക്കറ്റിനെ കുറിച്ച് വിവരം നല്‍കിയാല്‍ വണ്‍ ടൈം പാസ്വേര്‍ഡ് (ഒ.ടി.പി) ലഭിക്കും. അതേദിവസം കൗണ്ടറിലത്തെി ഒ.ടി.പി നമ്പര്‍ നല്‍കിയാല്‍ തുക തിരിച്ചുലഭിക്കും. റെയില്‍വേ അനുവദിക്കുന്ന സമയത്തിനകം എത്താന്‍ കഴിയാത്തതുമൂലം പണം നഷ്ടപ്പെടുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം. അത്യാവശ്യമുള്ളവര്‍ക്ക് മാത്രം കണ്‍ഫേം ടിക്കറ്റ് ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചാര്‍ജ് ഇരട്ടിയാക്കിയതായും  മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സോഫ്റ്റ്വെയര്‍ തയാറായിട്ടുണ്ടെന്നും ഏപ്രില്‍ രണ്ടാം വാരം മുതല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് കൗണ്ടറില്‍നിന്ന് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് മാത്രമാണ് ഫോണ്‍ കോള്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുക. വെബ്സൈറ്റ് വഴി ബുക് ചെയ്യുന്നവര്‍ക്ക് അതുവഴി തന്നെ റദ്ദാക്കാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.