അസം ചായ ആയിരുന്നു ഞാന്‍ വിറ്റിരുന്നത് -മോദി

ഗുവഹത്തി: താന്‍ ചായക്കടക്കാരനായിരുന്ന സമയത്ത് അസം ചായ ആയിരുന്നു വിറ്റിരുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അസമില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ചായക്കടക്കാരനായിരുന്നപ്പോള്‍ അസം ചായയാണ് വിറ്റിരുന്നത്. അത് ആളുകളെ ഉന്മേഷവാന്‍മാരാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അസമിനോട് വളരെ  കടപ്പെട്ടിരിക്കുന്നു’ -മോദി പറഞ്ഞു. നിങ്ങള്‍ കോണ്‍ഗ്രസിന് അറുപത് വര്‍ഷം കൊടുത്തു. ഞാന്‍ ചോദിക്കുന്നത് അഞ്ചു വര്‍ഷമാണ്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ രാജ്യത്തെ അഞ്ചു വികസിത സംസ്ഥാനങ്ങളിലൊന്നായിരുന്നു അസം. ഇന്ന് ഏറ്റവും മോശപ്പെട്ട സംസ്ഥാനങ്ങളിലൊന്നായി മാറി. എന്നാല്‍ എ ഫോര്‍ അസം എന്ന് കുട്ടികള്‍ പറയുന്ന കാലം വരുമെന്ന് മോദി വ്യക്തമാക്കി.

അസമില്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംഘടിപ്പിക്കുന്ന അഞ്ചു റാലികളിലാണ് നരേന്ദ്രമോദി സംസാരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.