കാള്‍ മുറിയല്‍: നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന് ട്രായ്

ന്യൂഡല്‍ഹി: കാള്‍ മുറിയല്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുമെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ. കാള്‍ മുറിയലുമായി ബന്ധപ്പെട്ട് ട്രായ് കൈക്കൊണ്ട സാങ്കേതിക നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാള്‍ മുറിയലിന് ടെലികോം കമ്പനികളില്‍നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച നിയമഭേദഗതിയെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. കാരണം വിശദീകരിച്ച് ട്രായ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2015ലെ ടെലികോം നിയമം പരിഗണിക്കാതെയാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച്  വിലയിരുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.