Posted On
date_range Updated On
date_range ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
ന്യൂഡൽഹി: ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളിലെ യാത്രക്കാരെ ഒഴിപ്പിച്ചു. ഭുവന്വേഷറിലേക്കുള്ള എയർ ഇന്ത്യാ വിമാനവും കാഠ്മണ്ഡുവിലേക്കുള്ള നേപ്പാൾ എയർലൈൻസ് വിമാനവുമാണ് ബോംബ് ഭീഷണിയെതുടർന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി രണ്ട് വിമാനങ്ങളും സുരക്ഷാ വിഭാഗം പരിശോധിച്ചു.
കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യാ വിമാനവും ബോംബ് ഭീഷണിയെത്തുടർന്ന് തിരിച്ചിറക്കിയിരുന്നു. സമീപകാലത്ത് ഡൽഹി വിമാനത്താവളത്തിൽ ഫോൺ ഭീഷണി സന്ദേശങ്ങൾ വർദ്ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.